Wild Elephant Attack: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Wild Elephant Attack In Idukki: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്‍റെ ആക്രമണം. ആനയെ കണ്ട് ഭയന്നോടിയ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : May 15, 2025, 03:31 PM IST
  • ചിന്നക്കനാൽ സ്വദേശി ഈട്ടിക്കൽ സമാവതിക്കാണ് പരിക്കേറ്റത്
  • പെരിയകനാലില്‍ വഴിയോര കടകളും കാട്ടാന തകര്‍ത്തു
Wild Elephant Attack: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ഇടവേളയ്ക്ക് ശേഷം ഇടുക്കിയിൽ ജനവാസമേഖലയില്‍ ചക്കകൊമ്പന്‍റെ  ആക്രമണം രൂക്ഷമാകുകയാണ്. ചക്കകൊമ്പന്‍റെ മുന്നിൽപ്പെട്ട ഇരുചക്രവാഹന യാത്രികന്‍ ഇന്നലെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അബദ്ധത്തില്‍ കാട്ടാനയുടെ മുന്നില്‍പെട്ട ഈട്ടിക്കൽ സമാവതി ഇരുചക്രവാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയില്‍ രണ്ട് തവണ കാട്ടാന അക്രമിക്കാന്‍ ശ്രമിക്കുകയും വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാരിയെല്ലിന് പൊട്ടലും, കാലിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ കുമളി - മൂന്നാർ സംസ്ഥാന പാതയിൽ ഇറങ്ങിയ ചക്ക കൊമ്പൻ വഴിയോര കടകൾ തകർത്തു.

ALSO READ: കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് എംഎൽഎ

സംസ്ഥാനപാതയിൽ പെരിയകനാലിന് സമീപം പുതുപെരട്ട് ഭാഗത്താണ് ചക്ക കൊമ്പൻ ഇറങ്ങിയത്. വഴിയോരത്ത് സ്ഥിതി ചെയ്തിരുന്ന നാല് കടകൾ ആന തകർത്തു. പൈനാപ്പിള്‍ സൂക്ഷിച്ചിരുന്ന കടകളാണ് കാട്ടാന തകര്‍ത്തത്. രണ്ട് മണിക്കൂറോളം റോഡില്‍ കാട്ടാന പരിഭ്രാന്തി പരത്തി ഗതാഗത തടസ്സം സൃഷ്ടിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ചക്കകൊമ്പനെ പ്രദേശത്ത് നിന്ന് തുരത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News