)
ഇടുക്കി: മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം. പ്രദേശത്തിറങ്ങിയ കാട്ടാനകൂട്ടം വ്യാപക നാശം വരുത്തി. മുമ്പും പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. കാട്ടാനകള്‍ വീണ്ടുമെത്തി നാശം വിതക്കുമോയെന്ന ആശങ്ക കുടുംബങ്ങള്‍ക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ കാട്ടാന കൂട്ടമെത്തി ആക്രമണം നടത്തിയത്.
അര്‍ധരാത്രിയോടെ ജനവാസ മേഖലയില്‍ എത്തിയ മൂന്ന് കാട്ടാനകളാണ് പ്രദേശത്ത് വ്യാപകമായി നാശം വരുത്തിയത്. ഈസ്റ്റ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന എഎല്‍പി സ്കൂളിന്റെ ജനല്‍ ചില്ലുകള്‍ കാട്ടാനകള്‍ തകര്‍ത്തു. തുടര്‍ന്ന് സ്റ്റോര്‍ റൂമിന്റെ വാതില്‍ തകര്‍ത്ത് അരിയുള്‍പ്പെടെ 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങള്‍ നശിപ്പിച്ചു.
പ്രഥമാധ്യാപകന്റെ ക്വാട്ടേഴ്സിനും കേടുപാടുവരുത്തി. മുമ്പും സ്കൂളിന് നേരെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. കാട്ടാനകള്‍ വീണ്ടുമെത്തി നാശം വിതക്കുമോയെന്ന ആശങ്ക കുടുംബങ്ങള്‍ക്കുണ്ട്. മഴക്കാലമായിരുന്നിട്ട് കൂടിയും കാടിറങ്ങി ആനകള്‍ ജനവാസ മേഖലയിലേക്കെത്തി നാശം വിതക്കുന്നതില്‍ വലിയ പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ട്.
കാട്ടാനശല്യത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടാന ശല്യം നിയന്ത്രിക്കാന്‍ പ്രതിരോധമാര്ഗ്ഗങ്ങളൊരുക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവര്‍ത്തിക്കുമ്പോള്‍ കാട്ടാന ആക്രമണം തുടരുന്നതില്‍ പ്രതിഷേധവും രൂപം കൊണ്ടിട്ടുണ്ട്. അധികൃതർ അനാസ്ഥ തുടരുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.