ഇടുക്കി: ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ചക്കക്കൊമ്പൻ എന്ന കാട്ടാനയും വേറെ 14ഓളം കാട്ടാനകളും ഉൾപ്പെട്ട മറ്റൊരു കൂട്ടം ആനകളും പ്രദേശത്തുണ്ടായിരുന്നു. ജോസഫ് കൊല്ലപ്പെട്ടത് ഏത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന കാര്യത്തിൽ വ്യക്തതയില്ല.









