)
പാലക്കാട്: ഷോളയാർ അട്ടപ്പാടി മേഖലയിൽ ആർആർടി സംഘത്തിന് നേരെ കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ച് അയക്കാനുള്ള ശ്രമത്തിനിടെയാണ് റാപ്പിഡ് റെസ്പോൺസ് ടീമിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷോളയാർ അട്ടപ്പാടി മേഖലയിലെ ജനവാസകേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമിത്തിനിടെയാണ് ആർആർടി സംഘത്തിന് നേരെ കാട്ടനയുടെ ആക്രമണമുണ്ടായത്.
ഒറ്റയാനാണ് ആർആർടി സംഘത്തിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്തത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. ആർആർടി സംഘം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് ഏറെ നേരം നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് കാട്ടാനയെ തുരത്താൻ സാധിച്ചത്.
ഈ പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ജനങ്ങൾ ഭീതിയിലാണ്. അതിനാൽ തന്നെ ഈ മേഖലയിൽ വനംവകുപ്പിന്റെ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.