തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഇരുപതുകാരന് ദാരുണാന്ത്യം. സംഭവം നടന്നത് ഇന്നലെ രാത്രിയാണ്.
Also Read: ഇന്ന് വിഷു; സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുക്കണി കണ്ടുണർന്ന് മലയാളികൾ
അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തേന്‍ ശേഖരിച്ച് മടങ്ങുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽ നിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ചു വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
കഴിഞ്ഞ ആഴ്ച പാലക്കാട്ടും സമ്മാന സംഭവം ഉണ്ടായി. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിക്കുകയും യുവാവിന്റെ അമ്മയ്ക്ക് പരിക്കേൽക്കുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









