വയനാട്: വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് ഒറ്റയാൻ ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലേക്ക് എത്തിയത്. വനം വകുപ്പ് ജീവനക്കാരും പോലീസും സ്ഥലത്തെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനവാസ മേഖലയിൽ ഒറ്റയാൻ ഇറങ്ങിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂളുകൾക്കും ജാഗ്രതാ നിർദേശം നൽകി. സ്കൂളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും വീട്ടിൽ നിന്ന് പുറപ്പെട്ടിട്ടില്ലാത്തവർ സ്കൂളുകളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. മാനന്തവാടി നഗരത്തിന് സമീപമാണ് ആനയെത്തിയത്.


 ALSO READ: കാട്ടാനകളുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്- വീഡിയോ


നാഗർഹോള ദേശീയ ഉദ്യാനത്തിലുള്ള ആനയാണെന്നാണ് വിവരം. മാനന്തവാടി നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് പായോട്. പായോട് നിന്ന് മാനന്തവാടി ഗവൺമെന്റ് കോളേജിലേക്ക് 700 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആന മാനന്തവാടി നഗരഭാ​ഗത്തേക്കാണ് സഞ്ചരിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോക്ക് സമീപത്തേക്കാണ് ആന നീങ്ങുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.