Wild Elephant Death: കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് സംഭവം

കോഴിക്കോട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ഇരുമ്പ് കമ്പി ദേഹത്ത് തുളഞ്ഞു കയറി ചരിഞ്ഞു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറയിലാണ് സംഭവം. മുതുകാട് പയ്യാനിക്കോട്ടയില്‍ കിഴക്കേയില്ലപറമ്പില് കണാരന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പടക്കം പൊട്ടിക്കുകയായിരുന്നു. ശബ്ദം കേട്ട് അക്രമാസക്തയായ പിടിയാന സമീപത്തെ വീട്ടുമുറ്റത്ത് എത്തുകയും ഇവിടത്തെ കാര്‍ഷെഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടയിലാണ് ഷെഡിന്റെ ഇരുമ്പ് തൂണ് ആനയുടെ നെഞ്ചിലേക്ക് തുളച്ചു കയറിയത്. ഗുരുതരമായി പരിക്കേറ്റ ആന ഇവിടെ നിന്ന് വനത്തിലേക്ക് തിരികെ പോയി. എന്നാല്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെ കൃഷിയിടത്തിന് സമീപം ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. കമ്പി തുളഞ്ഞുകയറിയുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും ക്യാംപ് ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.