Kannur Wild Elephant: കണ്ണൂരിൽ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനക്ക് ഗുരുതരപരിക്ക്; മയക്കുവെടി വെച്ച് പിടികൂടി

Kannur Wild Elephant: വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വെച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 06:18 PM IST
  • ഇന്ന് പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്
  • ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു
Kannur Wild Elephant: കണ്ണൂരിൽ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനക്ക് ഗുരുതരപരിക്ക്; മയക്കുവെടി വെച്ച് പിടികൂടി

കണ്ണൂർ: കണ്ണൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയ്ക്ക് ഗുരുതര പരിക്ക് കണ്ടെത്തി. തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയ്ക്ക് വിദ​ഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്.

Add Zee News as a Preferred Source

കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലയിലാണ് കാട്ടാന ഇറങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു. താടിയെല്ലിനാണ് മുറിവേറ്റിരിക്കുന്നത്. അതിനാല്‍ തന്നെ തീറ്റയും വെള്ളവും എടുക്കാന്‍ ആന ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കാട്ടാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലെത്തിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News