)
കൊച്ചി: ഓണം ബമ്പർ വിജയിയെ സംബന്ധിച്ച സസ്പെൻസ് നീളുകയാണ്. ആരാണ് 25 കൊടിയടിച്ച ആ ഭാഗ്യശാലിയെന്നറിയാൻ കാത്തിരിക്കുന്നത്തിനിടയിലാണ് ആ ഭാഗ്യശാലി മാധ്യമങ്ങളെ കാണില്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
നെട്ടൂര്‍ സ്വദേശിയായ വനിതയ്ക്കാണ് ലോട്ടറി അടിച്ചതെന്നാണ് തന്റെ അനുമാനമെന്ന് പറഞ്ഞ ഏജന്റ് ലതീഷ് വിജയി എന്ന് കരുതുന്ന ആള് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്നും പറഞ്ഞു. തിരുവോണം ബമ്പര്‍ ലോട്ടറി അടിച്ചത് നെട്ടൂര്‍ സ്വദേശിനിക്കാണെന്നും അവര്‍ രണ്ട് ടിക്കറ്റ് എടുത്തിരുന്നുവെന്നും ഏജന്റ് നേരത്തെ പറഞ്ഞിരുന്നു. അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്നും ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. പാലക്കാട് തിരുവനന്തപുരം വഴി കൊച്ചി നെട്ടൂരിലേക്ക് എത്തിയ ഒരു ബമ്പര്‍ ഭാഗ്യ കഥയാണ് കഴിഞ്ഞ ദിവസം നമ്മള് കേട്ടത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന് ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.