മലപ്പുറം: ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരി അത്തിപ്പറ്റയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും വിദേശത്താണ്. ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. ശുചീകരണ ജോലിക്ക് എത്തിയ തൊഴിലാളിയാണ് ഞായറാഴ്ച രാവിലെ വാട്ടർ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ആമകൾക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമായാണ് തൊഴിലാളി വന്നത്. ഈ സമയത്താണ് ടാങ്കിനുള്ളിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൂന്ന് ദിവസം മുൻപാണ് അവസാനമായി ടാങ്ക് വൃത്തിയാക്കിയത്. ഇതിന് ശേഷം ഞായറാഴ്ച രാവിലെയാണ് വീണ്ടും തൊഴിലാളി ടാങ്ക് വൃത്തിയാക്കാനും ആമകൾക്ക് തീറ്റ കൊടുക്കാനും എത്തിയത്. യുവതിയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ട്. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









