)
കണ്ണൂര്‍: മൂന്നുവയസ്സുകാരനുമായി പുഴയിൽ ചാടിയ അമ്മ മരിച്ചു. വേങ്ങര സ്വദേശി എം.വി റീമയാണ് മരിച്ചത്. കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അർദ്ധരാത്രി 12.45 ഓടെയാണ് വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിന് മുകളിൽ നിന്നും മകനെയും കൊണ്ട് റീമ പുഴയിലേക്ക് ചാടിയത്.
രാത്രി തന്നെ പൊലീസ് തിരച്ചിൽ തുടങ്ങിയെങ്കിലും അമ്മയെയും മകനെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്.
നിലവിൽ സ്കൂബ ടീമും പഴയങ്ങാടി പോലും ചേർന്ന് പുഴയിൽ വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മകനുമായി സ്കൂട്ടറിലാണ് റീമ ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.