)
തിരുവനന്തപുരം: ഗ്യാസിൽ നിന്ന് തീ പടർന്നു വീട്ടമ്മമരിച്ചു. നെയ്യാറ്റിൻകര മുട്ടക്കാട് സ്വദേശി സുനിത കുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുനിത വീടിന് സമീപത്ത് ബേക്കറി നടത്തിവരുകയായിരുന്നു. വീട്ടിൽ സുനിതയും മക്കളുമാണ് താമസം. മകൾ രാവിലെ ടെക്നോപാർക്കിൽ ജോലിക്ക് പോയിരുന്നു.
സംഭവം സമയം മകൻ അഖിൽ വീട്ടിൽ ഉണ്ടായിരുന്നു. ബേക്കറി തുറക്കുന്നതിന് മുമ്പ് വീട്ടിൽ പാചകം ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടം. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകൻ അഖിലും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സുനിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ, മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.