)
പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് (65) മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയെ തെരുവ് നായ ആക്രമിച്ചത്. നായ ആക്രമിച്ചപ്പോൾ നിലത്ത് വീണ കൃഷ്ണമ്മയുടെ മുഖത്ത് കടിയേൽക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിനും നൽകിയിരുന്നു.
കേരളത്തിൽ കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. 17 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പേവിഷബാധയേറ്റുള്ള മരണം തടയുന്നതിനായി സംസ്ഥാന സർക്കാർ ഒരു കർമ്മസേനക്ക് രൂപം നൽകണമെന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോൺ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇതിനാവശ്യമായ പദ്ധതി രൂപരേഖ തയ്യറാക്കാനുള്ള നടപടികൾ ആരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിട്ടുണ്ട്.
തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം വിധിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ/കമ്മറ്റിയുടെ സേവനം അത്യന്താപേക്ഷിതമാണ്. ഈ കമ്മീഷന്റെ സേവനം തുടരുന്നുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരണം സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.