)
എറണാകുളം: സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ യുവതിയ്ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് എറണാകുളത്തെ ഇരുമ്പനത്താണ്. മരിച്ചത് ഇരുമ്പനം മനയ്ക്കപ്പടിക്കു സമീപം കുഴിവേലില്‍ വീട്ടില്‍ പരേതനായ ഷാജിയുടെയും ഉമാദേവിയുടെയും മകള്‍ ശ്രീലക്ഷ്മിയാണ്.
അപകടം നടന്നത് ഇന്ന് രാവിലെ 08:30 ഓടെയാണ്. വടക്കേ ഇരുമ്പനം എച്ച്പി പെട്രോള്‍ പമ്പിനടുത്ത് ഷാപ്പുപടി സ്റ്റോപ്പിലായിരുന്നു അപകടം നടന്നത്. ശ്രീലക്ഷ്മി സഞ്ചരിച്ച സ്കൂട്ടര്‍ സമാന ദിശയില്‍ സഞ്ചരിച്ച ഗ്യാസ് സിലിന്‍ഡര്‍ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അപകട കാരണം എതിർ ദിശയിൽ വന്ന കാർ സ്കൂട്ടറിൽ തട്ടിയതാകാം എന്നാണ് നിഗമനം. റോഡിലേക്ക് വീണ യുവതിയുടെ തലയിലൂടെ ലോറിയുടെ ടയർ കയറി ഇറങ്ങുകയായിരുന്നു. ശ്രീലക്ഷ്മി കാക്കനാട്ട് ആബാ സോഫ്റ്റിലെ ജീവനകക്രിയാണ്. അപകടം നടന്നത് രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു.
മലപ്പുറത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി രണ്ടുമരണം
വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി രണ്ടു പേർക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം അരീത്തോട് വലിയപറമ്പില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം നടന്നത്.
ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിൽ ഉണ്ടായിരുന്നത് പള്ളിയില്‍ മതപഠനം കഴിഞ്ഞു മടങ്ങിയ അഞ്ച് ദര്‍സ് വിദ്യാര്‍ഥികളാണ്.അപകടത്തിൽ ലത്തൂര്‍ സ്വദേശി ഉസ്മാന്, വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് എന്നിവരാണ് മരിച്ചത്. താനൂര്‍ പുത്തന്‍ തെരു സ്വദേശി അബ്ബാസ്, വേങ്ങര സ്വദേശി ഫഹദ്, താനൂര്‍ സ്വദേശി സര്‍ജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ അഞ്ചുപേരും തിരൂര്‍ തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ത്ഥികളാണ്. ഉസ്മാന് സംഭവ സ്ഥലത്തുവെച്ചും ശാഹുല്‍ ഹമീദ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെയും കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.