Woman Found Dead In Kollam: നിഹാസ് എന്ന യുവാവിനൊപ്പം ഏഴ് മാസം മുൻപാണ് അഞ്ജന താമസം തുടങ്ങിയത്.

കൊല്ലം: കൊല്ലം ആയൂരിൽ ആൺസുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരാളികോണം കൊമൺപ്ലോട്ടിൽ അഞ്ജന (21) ആണ് മരിച്ചത്. യുവതിയെ ബുധനാഴ്ച രാവിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുൻപാണ് യുവതി ആൺ സുഹൃത്ത് നിഹാസിനൊപ്പം താമസം ആരംഭിച്ചത്.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ഇവരെ വിളിച്ചുവരുത്തിയിരുന്നു. കോടതിയിൽ വച്ച് യുവാവിന് ഒപ്പം പോകാനാണ് താത്പര്യമെന്ന് പെൺകുട്ടി പറഞ്ഞു. നിഹാസ് സ്വകാര്യ ബസിലെ കണ്ടക്ടറാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് വിവരം.
മരണകാരണം വ്യക്തമല്ല. ചടയമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.