കോട്ടയം: കോട്ടയം ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മ മരിച്ച നിലയിൽ. കഴുത്തറുത്ത് മരിച്ച നിലയിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പേരൂർ സ്വദേശിനി ലീന ജോസ് (56) ആണ് മരിച്ചത്. ചൊവ്വാഴ്ച അർധരാത്രിയാണ് ഇവരുടെ മൃതദേഹം വീടിന് പുറകിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ലീന, ഭർത്താവ് ജോസ്, രണ്ട് മക്കൾ, ഭർതൃപിതാവ് എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവ സമയത്ത് ഒരു മകൻ ഒഴികെ ബാക്കി എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് ഹോട്ടൽ നടത്തുന്ന മൂത്ത മകൻ കട അടച്ച് വീട്ടിൽ എത്തിയപ്പോഴാണ് വീടിന് പുറകിൽ മൃതദേഹം കണ്ടത്. കൊല്ലപ്പെട്ട ലീന ജോസ് വീട്ടിൽ വഴക്കിടുന്നത് പതിവാണെന്നും വഴക്ക് ഉണ്ടാകുമ്പോൾ ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയാണ് പതിവെന്നും സ്ഥലത്തെ കൗൺസിലർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









