)
പാലക്കാട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരത്ത് മാട്ടുമന്ദ ചോളോട് സ്വദേശി മീര (29) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവ് മര്‍ദിച്ചുവെന്ന് പരാതിപ്പെട്ട് മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു.
പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും, രാത്രിയോടെ ഭര്‍ത്താവ് അനൂപ് എത്തി യുവതിയെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെയോടെ ഹേമാംബിക നഗര്‍ പോലീസ് മീര മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പുതുപ്പരിയാരം സ്വദേശി അനൂപുമായി മീരയുടേത് രണ്ടാം വിവാഹമായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇവർ വിവാഹിതരായത്. അനൂപ് നിരന്തരം മര്‍ദിക്കാറുണ്ടെന്ന് മീര പരാതി പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.