മൊബൈല്‍ ഗെയിം കളിച്ച് മകന്‍; അമ്മയ്ക്ക് നഷ്ടം ഒരു ലക്ഷത്തോളം രൂപ!!

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ മകന്റെ മൊബൈല്‍ ഗെയി൦ കളിയില്‍ അമ്മയ്ക്ക് നഷ്ട൦ ഒരു ലക്ഷത്തോളം രൂപ. 

Last Updated : May 1, 2020, 12:44 PM IST
മൊബൈല്‍ ഗെയിം കളിച്ച് മകന്‍; അമ്മയ്ക്ക് നഷ്ടം ഒരു ലക്ഷത്തോളം രൂപ!!

അരീക്കോട്: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ മകന്റെ മൊബൈല്‍ ഗെയി൦ കളിയില്‍ അമ്മയ്ക്ക് നഷ്ട൦ ഒരു ലക്ഷത്തോളം രൂപ. 

അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നു എന്ന് ചൂണ്ടിക്കാട്ടി അധ്യാപിക പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടമായ വഴി പുറത്തറിഞ്ഞത്. 

'ഫ്രീ ഫയര്‍' എന്ന ഗെയിംമിംഗ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി മകന്‍ കളിച്ചപ്പോഴാണ് അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്. ദിവസേന മൊബൈല്‍ ഗെയി൦ കളിക്കാനായി മകന്‍ അക്കൗണ്ടില്‍ നിന്നും  പണം അടച്ചുകൊണ്ടിരുന്ന വിവരം അധ്യാപികയായ വീട്ടമ്മ അറിഞ്ഞിരുന്നില്ല. 

ഉത്തരവാദി കോവിഡാണോ ? ഉത്തരം പറയണം മിസ്റ്റർ തോമസ് ഐസക്ക്..!

 

മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ഇ-വാലറ്റായ പേ-ടിഎം വഴിയാണ് കുട്ടി പണം അടച്ചുകൊണ്ടിരുന്നത്. 50 രൂപ മുതല്‍ 5000 രൂപ വരെയാണ് ദിവസേന മൊബൈല്‍ ഗെയിം കളിക്കാനായി കുട്ടി ദിവസേന അടച്ചുകൊണ്ടിരുന്നത്. 

എട്ടു മാസം കൊണ്ടാണ് ഒരു ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത്. പണം പിന്‍വലിക്കാനായി ബാങ്കിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അദ്ധ്യാപിക അറിഞ്ഞത്. 

ഇതിന് പിന്നാലെ, പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി അരീക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പണ൦ നഷ്ടപ്പെട്ട വഴി കണ്ടെത്തിയത്. 

ചോക്കലേറ്റ് ഹീറോയ്ക്ക് വിട... ഋഷി കപൂറിന്‍റെ ജീവിതത്തിലൂടെ...

 

ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും വമ്പിച്ച വിലക്കുറവില്‍ വില്‍പ്പന നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കുന്ന ലിങ്കുകള്‍ വ്യാജമാകാം എന്നാണ് പോലീസ് പറയുന്നത്. 

ഫ്ലിപ്കാര്‍ട്ടിന്‍റെയും ആമസോണിന്‍റെയും അതേ രൂപത്തിലുള്ള മറ്റൊരു പേജാകാമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വ്യക്തിഗത വിവരങ്ങള്‍ നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ ബാങ്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ ചോദിക്കും. ഇത് നല്‍കിയാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകും. 

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളുടെ ആവശ്യത്തിന് നല്‍കുന്ന ഫോണ്‍ നമ്പരുകള്‍ അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിക്കപ്പെട്ടതല്ല എന്ന് ഉറപ്പ് വരുത്തണമെന്നും പോലീസ് [പറയുന്നു. 

More Stories

Trending News