വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; ഭർത്താവിനെ അവശനിലയിൽ കണ്ടെത്തി..!

മോഷണത്തിനിടെ നടന്ന ആക്രമണത്തിലാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്നും ഭർത്താവിന് പരിക്കേറ്റതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.   

Last Updated : Jun 1, 2020, 10:25 PM IST
വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; ഭർത്താവിനെ അവശനിലയിൽ കണ്ടെത്തി..!

കോട്ടയം:  വേളൂരിൽ സ്ത്രീയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  പാറപ്പാടം സ്വദേശി ഷീബ സാലിയാണ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്.  ഭർത്താവ് സാലിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ വീട്ടിനുള്ളിൽ കാണപ്പെട്ടു.  അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Also read: മോഷ്ടിച്ച ബൈക്ക് രണ്ടാഴ്ച കഴിഞ്ഞ് ഉടമയ്ക്ക് പാർസലയച്ചു... ! 

മോഷണത്തിനിടെ നടന്ന ആക്രമണത്തിലാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്നും ഭർത്താവിന് പരിക്കേറ്റതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.  ഇരുവരേയും കെട്ടിയിട്ട നിലയിലായിരുന്നു.  പാചക വാതക സിലിണ്ടർ തുറന്നു വീട്ടിരിക്കുകയായിരുന്നു.  ഗ്യാസിന്റെ മണം വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വീട്ടിൽ കയറി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച ഇരുവരേയും കണ്ടെത്തിയത്.  

Also read: സാന്ദ്രയ്ക്ക് പരീക്ഷ എഴുതാൻ ബോട്ട് തന്നെ വിട്ടുനൽകി ജലഗതാഗത വകുപ്പ് 

തുടർന്ന് നാട്ടുകാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചതിനെ തുടർന്ന് അവർ എത്തിയാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്.  രണ്ടുപേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്.  ഇരുവരുടെയും കൈകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിവച്ചിരുന്നു.  മാത്രമല്ല ഈ ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി പ്രവഹിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നു.  ഒടുവിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് അഗ്നി രക്ഷാസേന വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്. 

വീട് മുഴുവനും രക്തം ചിതറി കിടക്കുന്ന നിലയിലാണ്.  വീടിന്റെ മുന്നവശത്ത് ഉണ്ടായിരുന്ന കാറും മോഷണം പോയിട്ടുണ്ട്.  ഇവരുടെ മകൾ വിദേശത്താണ്. ഈ വീട്ടിൽ ഇവര് മാത്രമാണ് താമസിക്കുന്നത്.  ഇവര് തനിച്ചാണെന്ന് അറിയാവുന്ന ആരോ ആണ് ഇതിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

പൊലീസ് സയന്റിഫിക് എക്സ്പേർട്ട് സംഘവും ഡോക് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Trending News