)
കണ്ണൂർ: കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം തീകൊളുത്തി മരിച്ച് യുവതി. കരിവെള്ളൂർ കട്ടച്ചേരിയിലാണ് സംഭവം. നിർമാണ ത്തൊഴിലാളിയായ സി ജയന്റെ ഭാര്യ പി നീതു (36) ആണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം രാവിലെ പത്ത് മണിയോടെയാണ് നീതു തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടെത്തിയത്. അയൽവാസികൾ ഉടൻ തന്നെ നീതുവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.