)
കൊച്ചി: ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന്റെ സ്കൂട്ടറുമായി കടന്ന് യുവതി. കൊച്ചിയിലാണ് സംഭവം. ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന് നഷ്ട്ടമായത് തന്റെ പുത്തൻ സ്കൂട്ടറാണ്. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിനാണ് യുവാവിന്റെ സ്കൂട്ടറുമായി കാമുകി കടന്നുകളഞ്ഞത്. മൂന്ന് മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടക്കുന്നത്. പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.
ഒരു മാസത്തെ ഓൺലൈൻ പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു കൈപ്പട്ടൂർ സ്വദേശിയായ 24കാരന്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറിലാണ് 24കാരൻ കാമുകിയെ കാണാൻ എത്തിയത്. ഇരുവരും ഇത്രയുംനാൾ നേരിട്ടോ ഫോട്ടോയിലോ കണ്ടിരുന്നില്ല. വാട്സ് ആപ്പിൽ നമ്പർ മാറി അയച്ച സന്ദേശത്തിൽ നിന്നാണ് ബന്ധം തുടങ്ങുന്നത്. ഒടുവിൽ നേരിൽ കാണാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
കൊച്ചിയിലെ മാളില്‍ വെച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച ഇരുവരും മാളിലെത്തുകയായിരുന്നു. എന്നാൽ, കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞെങ്കിലും ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നീട് മാളിലെ ഫുഡ്കോര്ട്ടില് കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങുകയും ചെയ്തു. യുവാവാണ് ഭക്ഷണത്തിന്റെ ബിൽ തുക നൽകിയത്.
യുവാവ് കൈകഴുകാന്‍ പോയ സമയം സ്കൂട്ടറിന്റെ താക്കോലെടുത്ത് മുങ്ങിയ യുവതി സ്കൂട്ടറുമായി സ്ഥലം വിടുകയായിരുന്നു. കൈകഴുതി തിരിച്ചെത്തി കാമുകിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സ്കൂട്ടറിന്റെ താക്കോലും കാണാതായതോടെ യുവാവിന് സംശയമായി. സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലത്ത് ചെന്ന് നോക്കിയപ്പോൾ സ്കൂട്ടറും കാണാനില്ല. ഒടുവിൽ ബസിലാണ് യുവാവ് വീട്ടിലെത്തിയത്. സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പിന്നീട് പരാതി നൽകുകയായിരുന്നു. അന്വേഷണത്തില്‍ യുവതി സ്കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.