തുഷാറിന് പിന്തുണ; അമേഠിയില്‍ നിന്ന് 1000 വനിതകള്‍ വയനാട്ടിലേക്ക്

അമേഠിയില്‍ നിലനില്‍ക്കുന്ന ശോചനീയാവസ്ഥ വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയെന്നതാണ് ഈ വനിതകളുടെ പ്രധാന ഉദ്ദേശം.    

Updated: Apr 7, 2019, 01:43 PM IST
തുഷാറിന് പിന്തുണ; അമേഠിയില്‍ നിന്ന് 1000 വനിതകള്‍ വയനാട്ടിലേക്ക്
Courtesy: Facebook/Thushar Vellappalli

വയനാട്: വയനാട്ടില്‍ മത്സരിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് പിന്തുണയുമായി 1000 വനിതകള്‍ വയനാട്ടിലേക്ക് എത്തുമെന്ന് സൂചന. അവര്‍ വരുന്നത് തുഷാറിനെ പിന്തുണയ്ക്കാന്‍ മാത്രമല്ല കോണ്‍ഗ്രസ്‌ ഭരണം അമേഠിയില്‍ ഉണ്ടാക്കിയ അവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കുവാനും കൂടിയാണ്.

അമേഠിയില്‍ നിലനില്‍ക്കുന്ന ശോചനീയാവസ്ഥ വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയെന്നതാണ് ഈ വനിതകളുടെ പ്രധാന ഉദ്ദേശം. മാത്രമല്ല, ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, നല്ലൊരു തിയേറ്റര്‍ പോലുമില്ലാത്ത ദുരവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ, ഇവയൊക്കെ അമേഠിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്.

അര നൂറ്റാണ്ടിലേറെയായി അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് വായനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണമാണ് ഇവരുടെ പ്രധാന ലക്ഷ്യം.

വയനാടിനെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികളാണ് എന്‍ഡിഎ നേതൃത്വം ലക്ഷ്യമിടുന്നത്. അതിനായി അടുത്ത ആഴ്ച തന്നെ അമേഠിയില്‍ നിന്നുള്ള വനിതകള്‍ കേരളത്തില്‍ എത്തിച്ചേരും.