close

News WrapGet Handpicked Stories from our editors directly to your mailbox

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. മുന്‍പ് ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. 

Updated: Jan 2, 2019, 10:36 AM IST
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി

സന്നിധാനം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. മുന്‍പ് ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. 

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു. ബിന്ദുവിനും കനകദുര്‍ഗയ്ക്കും സന്നിധാനത്തെത്തി ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കി. ഇത്തവണ തടസങ്ങളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് അറിഞ്ഞത് ചില ഉദ്യോഗസ്ഥർ മാത്രമാണെന്നും സൂചനയുണ്ട്. ഇന്നലെ 12 മണിയോടെ പമ്പയിലെത്തിയ യുവതികള്‍ സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ തന്നില്ലെങ്കിലും മലകയറുമെന്ന് യുവതികൾ പൊലീസിനോട് പറഞ്ഞതോടെ ആക്രമണം ചെറുക്കാൻ മാത്രമുള്ള പൊലീസ് സംഘം ഇവര്‍ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നു. വിവരം ചോരാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചതായാണ് വിവരം.

എന്നാല്‍, സന്നിധാനത്തെ സ്റ്റാഫ് ഗേറ്റ് വഴിയെത്തിയാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. പതിനെട്ടാംപടി ചവിട്ടിയല്ല ദര്‍ശനം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇരുവരും ദര്‍ശനം നടത്തിയത്. 

ഇന്ന് പുലര്‍ച്ചെ 3.48നാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്തി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. ഇരുവരും 2 മിനിറ്റ് സന്നിധാനത്ത് ചിലവഴിച്ചതായും ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. ഭക്തന്മാരില്‍ നിന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും ബിന്ദു പറഞ്ഞു.

യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് ഇതേ കുറിച്ച് അറിഞ്ഞതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ പറഞ്ഞത്. സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു യുവതികളും ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.