സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് വനിതകള്‍ ഭരിക്കും

  

Updated: Mar 8, 2018, 09:30 AM IST
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് വനിതകള്‍ ഭരിക്കും
Representational image

തിരുവനന്തപുരം: വനിത ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളും ഇന്ന് വനിതകള്‍ ഭരിക്കും. വനിതാ എസ്‌ഐമാരായിരിക്കും എസ്എച്ച്ഒമാരായി ഇന്ന് ചുമതല നിര്‍വഹിക്കുക. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പൊലീസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല നല്‍കുന്നത്.

വനിതാ ഇന്‍സ്‌പെക്ടര്‍മാരോ, സബ് ഇന്‍സ്‌പെക്ടര്‍മാരോ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായിരിക്കും എസ്.എച്ച്.ഒ.യുടെ നിര്‍ദേശ പ്രകാരം സ്റ്റേഷന്‍ നിയന്ത്രിക്കുക.

ഗാര്‍ഡ് ഡ്യൂട്ടി മുതല്‍ സ്റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും. മാത്രമല്ല, പൊലീസ് ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടി നിര്‍വഹിക്കുന്നതും വനിതാ പൊലീസ് ആയിരിക്കും.