Complaint against IPS Officer: 'മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ': ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

മോശം പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ എസ്ഐമാർ പരാതി നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്നത് ഡിഐജി അജീതാ ബീ​ഗമാണ്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് വനിതാ എസ്ഐമാർ ഡിഐജിക്ക് പരാതി നൽകിയത്. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോഴാണ് ഇദ്ദേഹം മോശം സന്ദേശമയച്ചതെന്നാണ് പാരതി.  

Written by - Karthika V | Last Updated : Aug 24, 2025, 11:09 AM IST
  • ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ എസ്ഐമാർ പരാതി നൽകിയത്.
  • സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്നത് ഡിഐജി അജീതാ ബീ​ഗമാണ്.
Complaint against IPS Officer: 'മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ': ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

തിരുവനന്തപുരം: മോശം പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ എസ്ഐമാർ പരാതി നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്നത് ഡിഐജി അജീതാ ബീ​ഗമാണ്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് വനിതാ എസ്ഐമാർ ഡിഐജിക്ക് പരാതി നൽകിയത്. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോഴാണ് ഇദ്ദേഹം മോശം സന്ദേശമയച്ചതെന്നാണ് പാരതി.  

Add Zee News as a Preferred Source

ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണുള്ളത്. പരാതിയിൽ അതീവ രഹസ്യമായി അന്വേഷണം നടക്കുന്നുണ്ട്. ഇരുവരും പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. രണ്ട് പേരുടെയും മൊഴിയെടുക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടാൽ ഡിഐജിക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടേണ്ടി വരും. പരാതി നൽകിയിട്ട് ആഴ്ചകൾ കഴി‍ഞ്ഞുവെന്നാണ് വിവരം. എന്നാൽ പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.kar

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News