)
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് കോർപ്പറേഷനുകളിൽ മേയർ സ്ഥാനം സ്ത്രീകൾക്ക് നൽകിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കൊച്ചി, തൃശൂർ, കണ്ണൂർ കോർപ്പറേഷനിലെ മേയർമാർ സ്ത്രീകളാകും. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും സ്ത്രീകൾക്ക് നൽകും. 525 പഞ്ചായത്തുകളിലും സ്ത്രീകൾ പ്രസിഡൻ്റാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനമാണ് സ്തരീകൾക്ക് ലഭിക്കുക.
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രധാനപ്പെട്ട നടപടിയാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും അധ്യക്ഷസ്ഥാനം ആരാണ് നയിക്കേണ്ടത് എന്ന വിജ്ഞാപനം ഇറക്കുന്നത്. ഇതെ തുടർന്നാണ് പുതിയ വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.