സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം!!

കണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ പോലെയുള്ളവരെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മി രാജീവ് പ്രതികരിച്ചത്.

Sneha Aniyan | Updated: Apr 20, 2019, 10:48 AM IST
സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം!!

ണ്ണടച്ച് ഇരുട്ടാക്കുന്ന സുരേഷ് ഗോപിയെ പോലെയുള്ളവരെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മി രാജീവ് പ്രതികരിച്ചത്.

വിഷു ദിനത്തില്‍ കണ്ണ് തുറക്കാതെ പ്രഭാതകര്‍മ്മങ്ങള്‍ നടത്തിയെന്നും അമ്പലത്തിലെത്തി കണ്ണനെ കണ്ട ശേഷമാണ് കണ്ണ് തുറന്നതെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ലക്ഷ്മി രംഗത്തെത്തിയത്.

കണ്ണ് തുറക്കാതെ 'എല്ലാം ചെയ്ത്' വല്ലയിടത്തും വീണ് തല പൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആകുമായിരുന്നുവെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലക്ഷ്മി രാജീവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

വീട്ടില്‍ വിഷുക്കണിവച്ച്‌ രാവിലെ കണ്ണ് പൊത്തി, പോയി കണി കാണുന്നതാണ് തന്‍റെ ശീലമെന്നും തിരഞ്ഞെടുപ്പ് പ്രചാരണമായതിനാല്‍ വീട്ടില്‍ എത്താനായില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. 

രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. 

തിരുവാമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താന്‍ കണ്ണ് തുറന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.സുരേഷ് ഗോപിയുടെ പ്രസ്താവനയെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.