മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ഇതിനെതുടര്‍ന്ന്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, ജില്ലകളിലാണ്‌ ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  

Last Updated : Oct 20, 2019, 09:16 AM IST
മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസംകൂടി ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

ഇതിനെതുടര്‍ന്ന്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, ജില്ലകളിലാണ്‌ ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് ശക്തിയേറിയ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 

21 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും. 22 ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 23 ന് എറണാകുളം, ഇടുക്കി, തൃശൂര്‍‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇതിനിടയില്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ മലയോര പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന്‍ ഉരുള്‍പൊട്ടി. കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.  

Trending News