യേശുദാസിന്‍റെ ഇളയ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്നലെ രണ്ടുമണിയോടെ വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപമുള്ള കായലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Last Updated : Feb 6, 2020, 12:19 PM IST
  • ഇന്നലെ രണ്ടുമണിയോടെ വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപമുള്ള കായലിലാണ് മൃതദേഹം കണ്ടെത്തിയത്.
  • കാക്കനാട് അത്താണിയില്‍ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.
യേശുദാസിന്‍റെ ഇളയ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: യേശുദാസിന്‍റെ ഇളയ സഹോദരന്‍ കെ.ജെ.ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  

ഇന്നലെ രണ്ടുമണിയോടെ വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപമുള്ള കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കാക്കനാട് അത്താണിയില്‍ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

ജസ്റ്റിന്‍ രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന വിവരം പൊലീസ് അറിയിച്ചത്.

തുടര്‍ന്ന്‍ രാത്രി 11:30 ഓടെ ബന്ധുക്കള്‍ സ്റ്റേഷനിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ജസ്റ്റിന്‍റെ ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Trending News