നിങ്ങളുടെ കൈയ്യില്‍ പരാതിയുണ്ടോ? പി. കെ ശശി മാധ്യമങ്ങളോട്

പരാതിയുടെ പേരില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഗൂഢാലോചന എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Sep 7, 2018, 12:36 PM IST
നിങ്ങളുടെ കൈയ്യില്‍ പരാതിയുണ്ടോ? പി. കെ ശശി മാധ്യമങ്ങളോട്

ഷൊര്‍ണൂര്‍: നിങ്ങളുടെ കൈയ്യില്‍ പരാതിയുണ്ടോ- എന്ന് ആരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശി മാധ്യമങ്ങളോട് ചോദിച്ചു. പരാതിയുടെ പേരില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഗൂഢാലോചന എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പരാതി ഉണ്ടെങ്കില്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം പാര്‍ട്ടിയ്ക്കുണ്ട്. തെറ്റ് ചെയ്തെന്ന് പാര്‍ട്ടി ബോധ്യപ്പെടുത്തിയാല്‍ അത് നേരിടാനുള്ള ആര്‍ജ്ജവമുണ്ട്. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പുറത്തു പറയാന്‍ താന്‍ തയ്യാറല്ല. ആരോപണം പാര്‍ട്ടി അന്വേഷിക്കും'- പി. കെ ശശി കൂട്ടിച്ചേര്‍ത്തു.

അതേസമയം പരാതി ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാന നേതൃത്വം നടപടി തുടങ്ങിയിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും വൃന്ദ കാരാട്ട് സൂചിപ്പിച്ചു.

പരാതിക്കാരി പൊലീസിനെ സമീപിച്ചാല്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്നും പൊലീസിനെ സമീപിക്കണോ എന്ന് പരാതിക്കാരിക്ക് തീരുമാനിക്കാമെന്നും മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്ക് പാര്‍ട്ടി ഒരു ആനുകൂല്യവും നല്‍കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പാര്‍ട്ടി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും വ്യക്തമാക്കി.

More Stories

Trending News