)
മഞ്ചേരിയിൽ യുവ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിക്കാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ഫർസീനയെ മരിച്ചനിലയിൽ കണ്ടത്.
ജീവിതം അവസാനിപ്പിക്കുന്നുവെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഇന്നലെ വൈകിട്ട് സഹപാഠികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നു. കൂടാതെ സ്റ്റാറ്റസാക്കിയും വച്ചിരുന്നു. ഇന്നലെ ഉച്ചവരെ ഫർസീന ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. യുവതി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ വ്യക്തമാക്കി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദ് ആണ് ഭർത്താവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.