കാവുംമന്ദം 142ാം ബൂത്തിൽ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്

കന്നി വോട്ടർക്ക് ലഭിക്കുമെന്ന് പറഞ്ഞ ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ യുവാവ്. കാവുംമന്ദം 142ാം ബൂത്തിൽ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹൽവ ആവശ്യപ്പെട്ടുവെന്നും എന്നാൽ ഇവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും യുവാവ് പറയുന്നു. തുടർന്ന് വെബ്സൈറ്റിൽ കയറി തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫിസ് നമ്പർ എടുത്ത് പരാതി ഫോണിൽ വിളിച്ചു പറയുകയായിരുന്നു.
തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് മധുരം നൽകുന്നത് എന്ന മറുപടി ലഭിച്ചെങ്കിലും തൃപ്തിയായില്ല. കളക്ടറുടെ പേജിൽ ഹൽവ നൽകുന്ന റീൽസ് ഉള്ളതിനാൽ യുവാവ് കലക്ടറേറ്റിലും വിളിച്ചു. റിപ്പോർട്ട് ചെയ്യാം എന്ന മറുപടിയാണ് രണ്ടിടത്തു നിന്നും ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ആകെ 715 ബൂത്തുള്ള വയനാട്ടിൽ കന്നിവോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിയത് 200 കഷണം ഹൽവ മാത്രമാണ്.
എല്ലാ കന്നിവോട്ടർമാർക്കും നൽകാൻ ഇതു തികയില്ലെന്നതിനാൽ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിൽ വീതം നൽകുകയായിരുന്നു. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഏറ്റവുമധികം കന്നിവോട്ടർമാരുള്ള ബൂത്തുകൾ തിരഞ്ഞെടുത്താണ് ഹൽവ കൊടുത്തത്. കന്നിവോട്ടർമാർക്കെല്ലാം വോട്ട് സ്വീറ്റൻഡ് കേരള ക്യാംപെയ്നിന്റെ ഭാഗമായി ഫുൾവ–ഹൽവ പാക്കറ്റുകൾ സമ്മാനമായി നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. എന്നാൽ പല കന്നി വോട്ടർമാർക്കും ഹൽവ ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.