തിരുവനന്തപുരം: കഠിനംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ മതിലിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു. കഠിനംകുളം മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്റ്റാൻസിലാ, റയ്ച്ചൽ ദമ്പതികളുടെ മകൻ ക്രിസ്തുദാസ് (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
പെരുമാതുറ ഭാഗത്ത് നിന്നും മരിയനാട് ഭാഗത്തേക്ക് സുഹൃത്തുമായി ബൈക്കിൽ വരവേ നിയന്ത്രണം വിട്ട ബൈക്ക് തീരദേശപാതയിൽ പുതുക്കുറുച്ചി ചർച്ചിന് സമീപത്തെ പഴയ എസ്ബിഐക്ക് സമീപമുള്ള കടയുടെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ശരീരമാസകലം പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ എത്തിക്കും വഴി ക്രിസ്തുദാസ് മരണമടഞ്ഞു. ക്രിസ്തുദാസിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന യുവാവ് ചികിത്സയിലാണ്.
ക്രിസ്തുദാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടു നൽകും. ജീവയാണ് മരിച്ച ക്രിസ്തുദാസിൻ്റെ ഭാര്യ. സൈവയും മറിയയും ആണ് മക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









