വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയുടെ വീടിനു തീവച്ച് യുവാവ്, ഇരുവരും വെന്തുമരിച്ചു

വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബന്ധുവായ യുവതിയുടെ വീടിന് തീവച്ച് യുവാവ്. പൊള്ളലേറ്റ് 57കാരിയായ യുവതിയും 37കാരനായ യുവാവും മരിച്ചു. തൃക്കടവൂര്‍ മതിലില്‍ മണി മന്ദിരത്തില്‍ പരേതനായ പത്രോസിന്റെ മകന്‍ സെല്‍വമണി, കാവനാട് മീനത്തുചേരി റൂബി നിവാസില്‍ ഗേട്ടി രാജന്‍ എന്നിവരാണ്‌ മരിച്ചത്. 

Last Updated : Apr 6, 2020, 06:42 PM IST
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയുടെ വീടിനു തീവച്ച് യുവാവ്, ഇരുവരും വെന്തുമരിച്ചു

കൊല്ലം: വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബന്ധുവായ യുവതിയുടെ വീടിന് തീവച്ച് യുവാവ്. പൊള്ളലേറ്റ് 57കാരിയായ യുവതിയും 37കാരനായ യുവാവും മരിച്ചു. തൃക്കടവൂര്‍ മതിലില്‍ മണി മന്ദിരത്തില്‍ പരേതനായ പത്രോസിന്റെ മകന്‍ സെല്‍വമണി, കാവനാട് മീനത്തുചേരി റൂബി നിവാസില്‍ ഗേട്ടി രാജന്‍ എന്നിവരാണ്‌ മരിച്ചത്. 

ഞായറാഴ്ച പുലര്‍ച്ചെ 2മണിയോടെ നടന്ന സംഭവത്തിനിടെ ഇവരെകൂടാതെ യുവതിയുടെ അമ്മയും പൊള്ളലേറ്റ് മരിച്ചു. പുലര്‍ച്ചെ ഗേട്ടിയുടെ വീട്ടിലെത്തിയ സെല്‍വമണി വീടിന്റെ വാതിലിനാണ് ആദ്യം തീയിട്ടത്.. ഇത് തടയാനെത്തിയ വീട്ടുക്കാര്‍ക്ക് നേരെയും പെട്രോളൊഴിക്കുകയായിരുന്നു. 

വിവാഹ അഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമം!!

ബീഹാ​റി​ല്‍ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം

പിന്നാലെ, ഇയാള്‍ സ്വന്തം ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതുമായി യുവതിയുടെ നേര്‍ക്കടുത്തതാണ് ഗേട്ടിയ്ക്ക് പോള്ളലേല്‍ക്കാന്‍ കാരണം. പങ്കാളികളുമായി പിണങ്ങി കഴിഞ്ഞിരുന്ന ഗേട്ടിയും സെല്‍വമണിയും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നു എന്നാണ് പോലീസ് നിഗമനം. 

ഗേട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഇയാള്‍ പ്രകടിപ്പിച്ചെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതില്‍ പ്രകോപിതനായാണ്‌ സെല്‍വമണി വീടിനു തീവച്ചത്.

More Stories

Trending News