കോഴിക്കോട്: താമരശേരിയിൽ പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ പ്രവേശിപ്പിച്ചത്.
താമരശേരി അരയത്തുംചാലിൽ സ്വദേശി ഫായിസിനെയാണ് പോലീസ് പിടികൂടിയത്. വീട്ടിൽ ബഹളം കേട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചുടലമുക്കിലെ വീട്ടിൽ നിന്ന് പിടികൂടുന്ന സമയം രക്ഷപ്പെടാനായി ഇയാൾ കയ്യിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം. തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ താമരശേരി സ്വദേശി മരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. ഇരുപത്തെട്ടുകാരനായ ഷാനിദ് ആണ് പോലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ വയറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ വെളുത്ത തരികൾ കണ്ടെത്തിയിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് മുൻപാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.