)
ആലപ്പുഴ: ചേർത്തലയിൽ ട്രെയിനിൽ കയറുന്നതിനിടെ യുവാവിന് പാമ്പ് കടിയേറ്റു. ചേർത്തല റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചേർത്തല സ്വദേശി ജയകുമാറിന്റെ മകൻ ജയരാജ് (26) നാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്ന് ചെന്നൈ – ഗുരുവായൂർ എക്സ്പ്രസിൽ കയറുന്നതിനിടെയാണ് ജയാരാജിനെ പാമ്പ് കടിയേറ്റത്.
ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലിലും പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിടെക് വിജയിച്ച ശേഷം ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേയ്ക്ക് പോകാനായി എത്തിയതായിരുന്നു ജയരാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.