)
ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മുണ്ടക്കയത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സീയോൻകുന്നിലെ റബ്ബർ തോട്ടത്തിലാണ് പ്രദീപിനെ തൂങ്ങിയ മരിച്ച നിലയിൽ കണ്ടത്.
ഇക്കഴിഞ്ഞ ദിവസമാണ് പ്രദീപ് തൻറെ ഭാര്യ സൗമ്യ (37), ഭാര്യയുടെ മാതാവ് ബീന (65) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസ് ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പ്രദീപ് ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.