close

News WrapGet Handpicked Stories from our editors directly to your mailbox

നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ഇയാള്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ച് കൂട്ടുകാര്‍ക്ക് പതിവായി സന്ദേശങ്ങളയച്ചിരുന്നു.  

Updated: May 3, 2019, 09:33 AM IST
നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി അതില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ്‌ അറസ്റ്റില്‍.  കോഴിക്കോട് കരുവന്തുരുത്തി സ്വദേശിയായ മുഹമ്മദ്‌ സഫ്വാനാണ് പിടിയിലായത്.

കൊച്ചി സിറ്റി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ച് കൂട്ടുകാര്‍ക്ക് പതിവായി സന്ദേശങ്ങളയച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. 

സൈബര്‍സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.