പെണ്‍കുട്ടിയെ തടഞ്ഞ് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ്‌ കുടുങ്ങി!

സൈക്കിളുമായി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് സംസാരിക്കുകയും മോബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു.     

Last Updated : Jul 23, 2019, 03:12 PM IST
പെണ്‍കുട്ടിയെ തടഞ്ഞ് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ്‌ കുടുങ്ങി!

കോഴിക്കോട്: പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ്‌ അറസ്റ്റില്‍. മായനാട് സ്വദേശിയായ സജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സൈക്കിളുമായി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് സംസാരിക്കുകയും മോബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു.   

കോഴിക്കോട് കാക്കൂരില്‍ നരിക്കുഴിക്കടുത്താണ് സംഭവം. പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.  

പെണ്‍കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ചതായി പറയപ്പെട്ട സ്ഥലത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്. തുടര്‍ന്ന് പൊലീസ് സജീഷിനെ കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. 

സജീഷിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

Trending News