യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷന്‍റെ കാര്യത്തില്‍ എ-ഐ ധാരണ

യുത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷനെ സമവായത്തിലൂടെ നിശ്ചയിക്കുന്നതിനാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായത്.നേരത്തെ തന്നെ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായമായിരുന്നു ഇരു ഗ്രൂപുകള്‍ക്കും,ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തമ്മില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തിയത്.

Last Updated : Dec 18, 2019, 02:32 PM IST
  • സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ ദേശീയ നേതൃത്വം ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഓരോ സ്ഥാനങ്ങളിലെക്കും ഓരോ ആള്‍ക്കാരെ മാത്രം നിര്‍ദേശിക്കുകയോ പേരിന് മാത്രം മത്സരം നടത്തുകയോ ചെയ്യാമെന്നാണ് എ ഗ്രൂപും ഐ ഗ്രൂപും തമ്മില്‍ ധാരണയായത്.നേരത്തെ പത്ത് പേര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യയത ഉള്ളവരാണെന്ന് യുത്ത് കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷന്‍റെ കാര്യത്തില്‍ എ-ഐ ധാരണ

യുത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷനെ സമവായത്തിലൂടെ നിശ്ചയിക്കുന്നതിനാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായത്.നേരത്തെ തന്നെ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായമായിരുന്നു ഇരു ഗ്രൂപുകള്‍ക്കും,ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തമ്മില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തിയത്.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ ദേശീയ നേതൃത്വം ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഓരോ സ്ഥാനങ്ങളിലെക്കും ഓരോ ആള്‍ക്കാരെ മാത്രം നിര്‍ദേശിക്കുകയോ പേരിന് മാത്രം മത്സരം നടത്തുകയോ ചെയ്യാമെന്നാണ് എ ഗ്രൂപും ഐ ഗ്രൂപും തമ്മില്‍ ധാരണയായത്.നേരത്തെ പത്ത് പേര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യയത ഉള്ളവരാണെന്ന് യുത്ത് കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

എം എല്‍ എ മാര്‍, എംപി മാര്‍ എന്നിവരടക്കമുള്ളവരുടെ പട്ടികയാണ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്.ഈ പട്ടികയില്‍ ഇടം പിടിച്ച ഹൈബി ഈഡന്‍ എംപി താന്‍ യൂത്ത് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ല എന്ന് വ്യക്തമാക്കിയിരുന്നു.നേരത്തെ തന്നെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാനത്ത് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ദേശീയ നേതൃത്വം നേതാക്കളെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചര്‍ച്ച നടത്തി ധാരണയിലെത്തിയത്.

അദ്ധ്യക്ഷസ്ഥാനം എ ഗ്രൂപിനും ഉപാധ്യക്ഷ സ്ഥാനം ഐ ഗ്രൂപിനും എന്നതാണ് ധാരണ,മറ്റ് ഭാരവാഹികളെയും ഗ്രൂപടിസ്ഥാനത്തില്‍ വീതംവെയ്ക്കും.എന്നാല്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടി ഈ ധാരണയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കേണ്ടതുണ്ട്,നിലവില്‍ ഒരാള്‍ക്ക്‌ ഒരു പദവി എന്ന ആശയം മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.ഇത് ഒഴിവാക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്കുള്ളത്.

 

Trending News