പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ മാതാവ് വിജി ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും ഒരാഴ്ചയോളമായി കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. ഇതേ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് അലൻ കൊല്ലപ്പെട്ടത്. കണ്ണാടന്റോലയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാലുകൊണ്ട് തൊഴിച്ചു. അമ്മ വിജിയെയും കാട്ടാനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിളിച്ച് വിവരം അറിയിച്ചതോടെയാണ് നാട്ടുകാർ എത്തിയത്.
ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാഗത്തുമാണ് വിജിക്ക് പരിക്കേറ്റത്.
അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആർആർടി സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









