മലപ്പുറം: കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് ഒരു സംഘം വീട്ടിൽ നിന്ന് തട്ടിക്കണ്ടുപോയത്. കൊണ്ടോട്ടിയിൽ നിന്നാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. കാണാതായി അഞ്ചാം ദിവസത്തിന് ശേഷമാണ് അന്നൂസ് റേഷനെ കണ്ടെത്തിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ യുവാവിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. പിതാവ് റസാഖുമായി അന്നൂസ് റോഷൻ സംസാരിച്ചു. സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ളവരല്ല ഇവരെന്നാണ് വിവരം. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവാവിനെ കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകൽ സംഘം അന്നൂസുമായി പലയിടത്തും സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്നൂസിന്റെ മൊഴിയെടുത്താൽ മാത്രമെ കാര്യങ്ങൾ വിശദമായി അറിയാൻ സാധിക്കുകയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









