Drown Death: കാന്താര 2ൽ അഭിനയിക്കാൻ പോയി; മൂകാംബികയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വൈക്കം സ്വദേശിയാണ് മരിച്ച കബിൽ.  

Written by - Zee Malayalam News Desk | Last Updated : May 7, 2025, 12:34 AM IST
  • സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു.
  • കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
  • നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്.
Drown Death: കാന്താര 2ൽ അഭിനയിക്കാൻ പോയി; മൂകാംബികയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

കോട്ടയം: സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വൈക്കം സ്വദേശി കബിൽ (28) ആണ് മരിച്ചത്. മൂകാംബികയിലെ സൗപർണ്ണികയിൽ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. കാന്താര സിനിമയുടെ രണ്ടാം ഭാഗം കർണാടകയിൽ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ഇതിൽ ഓഡിഷൻ വഴി കബിലിന് സെലക്ഷൻ ലഭിച്ചിരുന്നു.

Add Zee News as a Preferred Source

സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News