Waste Dumped: മാലിന്യം വലിച്ചെറിയല്ലേ, പണി കിട്ടും..! റോഡരികില്‍ മാലിന്യം എറിഞ്ഞ യുവാക്കള്‍ക്ക് കിട്ടിയത് 4000 രൂപ പിഴ

Waste Dumped: ബൈക്കിലെത്തിയ യുവാക്കള്‍ കവറിലാക്കിയ മാലിന്യമാണ് റോഡരികിൽ വലിച്ചെറിഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 12:04 PM IST
  • ആരും കാണില്ലെന്ന് കരുതിയാണ് യുവാക്കൾ മാലിന്യം വലിച്ചെറിഞ്ഞത്.
  • എന്നാല്‍ റോഡരികിലെ വീട്ടുകാര്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞു.
  • വീട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ സഹിതം ഇരിങ്ങാലക്കുട നഗരസഭയില്‍ പരാതി നല്‍കുകയായിരുന്നു
Waste Dumped: മാലിന്യം വലിച്ചെറിയല്ലേ, പണി കിട്ടും..! റോഡരികില്‍ മാലിന്യം എറിഞ്ഞ യുവാക്കള്‍ക്ക് കിട്ടിയത് 4000 രൂപ പിഴ

തൃശൂർ: മാലിന്യം വിലിച്ചെറിഞ്ഞവർക്ക് കിട്ടിയത് 4000 രൂപയുടെ പിഴ. ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഇരിങ്ങാലക്കുട നഗരസഭയിലെ കെഎസ്ആര്‍ടിസി റോഡില്‍ ബൈക്കിലെത്തിയ യുവാക്കള്‍ കവറിലാക്കിയ മാലിന്യം വലിച്ചെറിഞ്ഞത്. ആരും കാണില്ലെന്ന് കരുതിയാണ് യുവാക്കൾ മാലിന്യം വലിച്ചെറിഞ്ഞത്. 

Add Zee News as a Preferred Source

എന്നാല്‍ റോഡരികിലെ വീട്ടുകാര്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞു. വീട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ സഹിതം ഇരിങ്ങാലക്കുട നഗരസഭയില്‍ പരാതി നല്‍കുകയായിരുന്നു. ഉടൻതന്നെ ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് പിഴ ഈടാക്കുകയായിരുന്നു.

സര്‍ക്കാരിന്റെ പുതിയ പദ്ധതി അനുസരിച്ച് പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ തെളിവുകള്‍ സഹിതം കണ്ടെത്തി പരാതി നല്‍കുന്നവര്‍ക്ക് അവരില്‍ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കും. ഇതനുസരിച്ച് സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയ വീട്ടുകാര്‍ക്ക് ആയിരം രൂപ പാരിതോഷികമായി നൽകുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. 

സര്‍ക്കാരിന്റെ പുതിയ പദ്ധതി അനുസരിച്ച് ലഭിക്കുന്ന ആദ്യ പരാതിയാണിതെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഈ വര്‍ഷം നഗരസഭ  നേരിട്ട് നടത്തിയ പരിശോധന ഉൾപ്പടെ പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി ആകെ 3,20,000 രൂപയാണ് പിഴ ഈടാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News