''കഴുതകാമം'വരച്ചു'തീർക്കും...'' ട്രോളുമായി യുവമോര്‍ച്ച നേതാവ് കെ ഗണേഷ്

രാമക്ഷേത്രത്തിന് അയോദ്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിട്ടതിന് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ വിവാദം പുതിയ തലത്തില്‍ 

Last Updated : Aug 9, 2020, 08:58 PM IST
  • രാഷ്ട്രീയ വിവാദം പുതിയ തലത്തില്‍
  • യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് ശശി തരൂരിനെതിരെ
  • തരരൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിനാണ് ഗണേഷ് മറുപടിയുമായി രംഗത്ത് വന്നത്
  • കഴുതകാമം വരച്ചു'തീർക്കുമെന്നാണ് ഗണേഷ് പറയുന്നത്
''കഴുതകാമം'വരച്ചു'തീർക്കും...'' ട്രോളുമായി യുവമോര്‍ച്ച നേതാവ് കെ ഗണേഷ്

തിരുവനന്തപുരം:രാമക്ഷേത്രത്തിന് അയോദ്ധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിട്ടതിന് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ വിവാദം പുതിയ തലത്തില്‍ 
എത്തിയിരിക്കുന്നു.ശശി തരൂര്‍ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് പുതിയ രാഷ്ട്രീയപോരിനു വഴിമരുന്നിട്ടത്.

Also Read:പ്രധാനമന്ത്രിയോട് ''ആ നൂറ്റി മുപ്പതു കോടിയിൽ ഞാനില്ല.'' എന്ന് പറഞ്ഞവര്‍ക്ക് മറുപടി

 

ശശി തരൂര്‍ എംപി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചിത്രം ചുവടെ ചേര്‍ക്കുന്നു,

Image may contain: one or more people, text that says "SCHOOL"

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെയാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് ഇതിനെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി 
രംഗത്ത് വരുകയായിരുന്നു,കഴുതകാമം വരച്ചു'തീർക്കും എന്ന തലക്കെട്ടോടെയാണ് ഗണേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌,
യുവമോര്‍ച്ചാ നേതാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ ചുവടെ,
''#കഴുതകാമം വരച്ചു'തീർക്കും... 
കഴിഞ്ഞ Aug 5 മുതൽ നവമാധ്യമങ്ങളിൽ ഗതി കിട്ടാതെ അലഞ്ഞു നടന്ന ' ഞാനില്ല ' പ്രേതങ്ങൾക്ക് അവസാനം ഒരു 'ശശി 'തുരുമ്പ് കിട്ടിയിരിക്കുന്നു... ശ്രീരാമൻ മോദിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രം. 1 മണിക്കൂർ കൊണ്ട് 30k likes...."ആനന്ദലബ്ധിക്കിനിയെന്തു വേണം"..... രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയ പോലത്തെ സന്തോഷം....  ബിജെപി യുടെ പടയോട്ടത്തിൽ തരിപ്പണമാകുന്ന മറ്റു പാർട്ടികൾ കരച്ചിൽ കടിച്ചമർത്താൻ  കണ്ടെത്തിയ അവസാന വഴി... എന്തേലുമൊക്കെ എഡിറ്റ്‌ ചെയ്തുണ്ടാക്കി പോസ്റ്റിട്ട് അന്തം കമ്മി സുഡാപ്പി ' ഞാനില്ല ' കളുടെ കയ്യടി വാങ്ങുക...അത്ര മാത്രം. ഭാര്യയുടെ  കൊലക്കേസിൽ കോടതി കയറിയ, സ്വന്തം പാർലമെന്റ് മണ്ഡലത്തിലെ തന്നെ  തിരുവിതാംകൂറിന്റെ പാരമ്പര്യമുള്ള കലാലയങ്ങൾ,  കുട്ടി സഖാക്കളുടെ പേക്കൂത്തിനായി  അഴിഞ്ഞാടാൻ  വിട്ടു കൊടുത്ത    Floccinaucinihilipifiliccation  എം പിയും  ഇപ്പൊ മറ്റൊരു വഴിയുമില്ലാതെ  കാർട്ടൂണുകളിൽ  എത്തിനിൽക്കുകയാണ്...അറിയാം,  ഇതല്ലാതെ നിങ്ങൾക്ക് മറ്റൊന്നും ചെയ്യാനുമാവില്ല .. കാരണം ഭഗവാൻ ശ്രീരാമനും നരേന്ദ്രമോദിയും ജീവിക്കുന്നത് ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലാണ്.. 
       .അപ്പൊ ശശി അണ്ണൻ ചെന്ന്  അടുത്തത് വരച്ചു തുടങ്... ഇതുവരെ കണ്ടതല്ല..  കുറച്ച് പണി കൂടി ഞങ്ങൾക്ക് ബാക്കിയുണ്ട്...''

ഈ ഫേസ് ബുക്ക് പോസ്റ്റില്‍ അനുബന്ധമായി ഗണേഷ് ഒരു ട്രോള്‍ ചിത്രം കൂടി ചേര്‍ത്തിട്ടുണ്ട്,

Image may contain: 2 people, close-up

More Stories

Trending News