Zee Debate In Sharechat: ഷെയർ ചാറ്റിന്റെ ചാറ്റ് റൂമിൽ സീ മലയാളം ന്യൂസിന്റെ ആദ്യ ഡിബേറ്റിന് വൻ പ്രതികരണം
ഓഡിയോ ക്ളിപ്പുകളിൽ നിന്ന് ഒരു തെളിവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവ് വായിച്ചാൽ മനസിലാകുമെന്ന് ദിലീപിനെ അനുകൂലിച്ച് സംസാരിച്ച രാഹുൽ ഈശ്വർ വാദിച്ചു.
മികച്ച പ്രതികരണം നേടി ഷെയർ ചാറ്റിന്റെ ചാറ്റ് റൂമിൽ സീ മലയാളം ന്യൂസിന്റെ ആദ്യ ഡിബേറ്റ്. പുറത്തുവരുന്ന ഓഡിയോ ക്ളിപ്പുകൾ നടൻ ദിലീപിന് എതിരാകുമോ എന്നായിരുന്നു ചർച്ചയിടെ വിഷയം. നടിയെ ആക്രമിച്ച കേസിലെ തെളിവായി ഓഡിയോ ക്ളിപ്പുകൾ മാറുമോയെന്ന് ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഗതി വെച്ച് പറയാൻ കഴിയുമോയെന്ന് വിഷയം അവതരിപ്പിച്ച് സീ മലയാളം ന്യൂസിലെ ജനപ്രിയ ചർച്ചാ വേദിയായ സീ ഡിബേറ്റിന്റെ അവതാരക ആതിര സുധാകർ ചോദിച്ചു. വിഷയത്തിൽ ആദ്യം സംസാരിച്ച ZEE മലയാളം ന്യൂസിന്റെ എഡിറ്റർ മഞ്ജുഷ് ഗോപാൽ, ഓഡിയോ ക്ളിപ്പുകൾ ദിലീപിനെതിരായ നേരിട്ടുള്ള തെളിവായി മാറണമെങ്കിൽ അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ഓഡിയോ ക്ളിപ്പുകൾ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുന്ന തെളിവ് മൂല്യമായി മാറിയാൽ കേസ് തെളിയിക്കാൻ പോലീസിന് കഴിയും. ശാസ്ത്രീയ തെളിവുകൾ പാളിച്ചയില്ലാതെ ക്രോഡീകരിച്ചാൽ പോലീസിന് ഇത് സാധിക്കും. അടുത്ത് നടക്കാൻ പോകുന്ന ചോദ്യം ചെയ്യലുകൾ ഇതിൽ നിർണായകമാകും.
എന്നാൽ ഓഡിയോ ക്ളിപ്പുകളിൽ നിന്ന് ഒരു തെളിവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവ് വായിച്ചാൽ മനസിലാകുമെന്ന് ദിലീപിനെ അനുകൂലിച്ച് സംസാരിച്ച രാഹുൽ ഈശ്വർ വാദിച്ചു. വധഗൂഢാലോചന കേസിലെ എഫ്ഐആർ കോടതി റദ്ദാക്കിയില്ലെങ്കിലും കൺക്ളൂസീവ് തെളിവുകൾ ക്രൈംബ്രാഞ്ചിന്റെ കയ്യിലില്ലെന്ന് വിധി ന്യായത്തിൽ പറയുന്നത് രാഹുൽ ആവർത്തിച്ചു.
അന്വേഷണത്തിന് ഇനിയും സമയമുണ്ടെന്ന് രാഹുൽ മറക്കരുതെന്നായിരുന്നു വിഷയത്തിൽ അതിജീവിതക്ക് നീതി കിട്ടണമെന്ന നിലപാടിനൊപ്പം നിൽക്കുന്ന അഡ്വക്കേറ്റ് അശ്വതിയുടെ അഭിപ്രായം. അന്വേഷണം വഴിതെറ്റുന്നുണ്ടോ എന്ന് സംശയം തോന്നാമെങ്കിലും പുറത്തുവരുന്ന ഓഡിയോ ക്ളിപ്പുകൾ ദിലീപിന്റെ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും അശ്വതി അഭിപ്രായപ്പെട്ടു. ഒരു മണിക്കൂർ നീണ്ട സംവാദത്തിൽ തർക്കങ്ങൾ ഉണ്ടായെങ്കിലും ആരോഗ്യപരമായ ചർച്ചയായിരുന്ന എന്ന് രാഹുലും അശ്വതിയും വ്യക്തമാക്കി.
ഷെയർചാറ്റ് അംഗങ്ങൾ വളരെ ആവേശത്തോടെയാണ് ചർച്ച കേട്ടിരുന്നതെന്ന് ലഭിച്ച കമന്റുകൾ തെളിയിക്കുന്നു. 5229 പേരാണ് ഒരേ സമയം ചർച്ച കേട്ടിരുന്നത്. ആദ്യമായാണ് ഒരു മലയാള വാർത്താ മാധ്യമം ഷെയർചാറ്റ് ചാറ്റ് റൂമിൽ ലൈവ് സംവാദം നടത്തിയതെന്നതും പ്രത്യേകതയായി.
ഷെയർ ചാറ്റിന്റെ ചാറ്റ് റൂം വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ഫീച്ചറാണ്. വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഷെയർചാറ്റിന്റെ ചാറ്റ് റൂം സംവിധാനം നിരവധി പേർ പ്രയോജനപ്പടുത്താറുണ്ട്. വിവിധ ഭാഷകളിൽ സേവനം ഒരുക്കുന്ന ഷെയർചാറ്റ് ഇന്ന് നിരവധി പേർക്ക് പ്രയോജനകരമായ ഒരു പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...