Kerala Local Body Election 2025: വോട്ടർ പട്ടികയിൽ പേരില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ടില്ല

ആദ്യ രണ്ടേ കാൽ മണിക്കൂറിൽ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ് ആണ്.

Last Updated : Dec 9, 2025, 10:22 AM IST
  • ഇത്തവണ നടൻ മമ്മൂട്ടിയ്ക്ക് വോട്ടില്ല
  • വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് ഇത്തവണ താരത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിയാത്തത്
Kerala Local Body Election 2025: വോട്ടർ പട്ടികയിൽ പേരില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ടില്ല

കൊച്ചി: ഇത്തവണ നടൻ മമ്മൂട്ടിയ്ക്ക് വോട്ടില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് ഇത്തവണ താരത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിയാത്തത്. 

Add Zee News as a Preferred Source

Also Read: പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

സംസ്ഥാനത്തെ 7 ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കവെയാണ് നടന് വോട്ടില്ല എന്ന വാർത്ത പുറത്തുവരുന്നത്. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്.  14.33 ശതമാനം പോളിംഗ് ആണ് ആദ്യ രണ്ടേ കാൽ മണിക്കൂറിൽ രേഖപ്പെടുത്തിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ 13.1 ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4 ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 

Also Read: വർഷങ്ങൾക്ക് ശേഷം ശനി-ശുക്ര ലാഭദൃഷ്ടി യോഗം; പുതുവർഷത്തിൽ ഇവർ തൊടുന്നതെല്ലാം പൊന്നാകും

കേന്ദ്രമന്ത്രി സുരേഷ് ഗോപി, കെഎസ് ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News