Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്: 6 പ്രതികളുടെ ശിക്ഷാവിധി ഇന്ന്; ദിലീപിനെ വിട്ടയക്കാനുള്ള കാരണവും ഇന്നറിയാം

Actress Attack Case Updates: ദിലീപിനെതിരെ ഹാജരാക്കിയ തെളിവുകൾ കോടതി എന്തുകൊണ്ട് തള്ളി എന്ന ചർച്ചകൾക്കിടയിലാണ് പ്രതികൾക്കെതിരെയുള്ള ശിക്ഷാവിധി വരുന്നത്

Written by - Ajitha Kumari | Last Updated : Dec 12, 2025, 07:24 AM IST
  • നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്നുണ്ടാകും
  • ഇവർക്ക് ജീവപര്യന്തം നൽകണമെന്നായിരിക്കും പ്രോസിക്യൂഷൻ വാദിക്കുക
  • ദിലീപിനെ കേസിൽ വിട്ടയക്കാനുള്ള കാരണവും ഇന്നറിയാൻ കഴിയും
Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്: 6 പ്രതികളുടെ  ശിക്ഷാവിധി ഇന്ന്; ദിലീപിനെ വിട്ടയക്കാനുള്ള കാരണവും ഇന്നറിയാം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്നുണ്ടാകും. ഇവർക്ക് ജീവപര്യന്തം നൽകണമെന്നായിരിക്കും പ്രോസിക്യൂഷൻ വാദിക്കുക.    

Add Zee News as a Preferred Source

Also Read: നടിയെ ആക്രമിച്ച കേസ്; വിധി ചോര്‍ന്നുവെന്ന് ആരോപണം, അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

പ്രതികൾ ഏഴര വർഷം വരെ തടവ് ശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗവും വാദിക്കും. എന്തായിരിക്കും ശിക്ഷ എന്ന് ഇന്ന് വിധിച്ചാൽ ദിലീപിനെ കേസിൽ വിട്ടയക്കാനുള്ള കാരണവും ഇന്നറിയാൻ കഴിയും എന്നാണ് റിപ്പോർട്ട്.

കേസിൽ ഗൂഢാലോചനയിൽ ദിലീപിന് പങ്കില്ലെന്ന വിചാരണ കോടതി ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണ സംഘത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ദിലീപ്. ദിലീപിനെ എന്തുകൊണ്ട്  കുറ്റവിമുക്തനാക്കി? ദിലീപിനെതിരെ ഹാജരാക്കിയ തെളിവുകൾ കോടതി എന്തുകൊണ്ട് തള്ളി എന്ന ചർച്ചകൾക്കിടയിലാണ് പ്രതികൾക്കെതിരെയുള്ള ശിക്ഷാവിധി ഇന്ന് പറയുന്നത്. ദിലീപ് ഉൾപ്പെടെ 4 പ്രതികളെ കോടതി വെറുതെവിട്ടു. 

Also Read: കർക്കിടക രാശിക്കാർക്ക് സമ്മിശ്ര ദിനം; ധനു രാശിക്കാർക്ക് തിരക്കേറും

കേസിൽ പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുന്നത്. കേസിലെ ആദ്യ ആറു പ്രതികൾ അതായത് പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.  കേസിൽ ദിലീപിന് ഇന്ന് ഹാജരാകേണ്ട. പ്രതികൾക്കെതിരെ കൂട്ടബലാത്സഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ്‌   തെളിഞ്ഞിരിക്കുന്നത്.  ശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അറിയാം ദിലീപ് അടക്കമുള്ള മറ്റ് പ്രതികളെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്ന്?

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News