Kerala Local Body Election 2025 Phase 1: പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

വിഴിഞ്ഞം 66-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ഇന്നലെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. 

Written by - Ajitha Kumari | Last Updated : Dec 9, 2025, 09:28 AM IST
  • പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു
  • മരിച്ചത് 10-ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി എസ് ബാബു ആണ്
Kerala Local Body Election 2025 Phase 1: പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ സ്ഥാനാർത്ഥി കുഴഞ്ഞു വീണ് മരിച്ചതായി റിപ്പോർട്ട്. മരിച്ചത് 10-ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി എസ് ബാബു ആണ്. 

Add Zee News as a Preferred Source

Also Read: തദ്ദേശ തിരഞ്ഞെടുപ്പ് 2025: 7 ജില്ലകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ വച്ചായിരുന്നു കുഴഞ്ഞുവീണത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ വിഴിഞ്ഞം 66-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ഇന്നലെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഈ വാര്‍ഡിലെ തിരഞ്ഞെടുപ്പും മാറ്റിവെച്ചിരിക്കുകയാണ്. ഇതോടെ വിഴിഞ്ഞം വാര്‍ഡിലെ 10 ബൂത്തുകളും ഇന്നലെ രാത്രി തന്നെ പൂട്ടി ഉദ്യോഗസ്ഥര്‍ മടങ്ങി.

അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ് തിങ്കളാഴ്ച്ച വൈകുന്നേരം 6.50 ഓടെയായിരുന്നു മരിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് അറിയിച്ചിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

Also Read: തുലാം രാശിക്കാർക്ക് സന്തോഷകരമായ ദിനം; കുംഭ രാശിക്കാർക്ക് പിരിമുറുക്കം ഏറും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് കൃത്യം 7 മണിക്ക് തന്നെ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുക. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News