)
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.
Also Read:
തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായതെന്നും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തി എന്നത് കെട്ടിച്ചമച്ച കഥയാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ വാദിക്കുന്നത്. എന്നാൽ ജാമ്യ ഹർജി പ്രോസിക്യൂഷൻ ശക്തമായി എതിർക്കും എന്നാണ് റിപ്പോർട്ട്.
ഗർഭഛിദ്രത്തിനായി രാഹുൽ കഴിച്ചു യുവതിയുടെ നില ഗുരുതരമായിയെന്നും അതുകൊണ്ടുതന്നെ രാഹുലിന് ജാമ്യം അനുവദിക്കരുത് എന്നും പ്രോസിക്യൂഷൻ വാദിച്ചിട്ടുണ്ട്. ഇതിനിടയിൽ കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടി കേൾക്കണമെന്ന് പരാതിക്കാരി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും അവർ ഹർജിയിൽ പറയുന്നുണ്ട്. കേസുമായി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്.